ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐയുടെ മലക്കംമറിച്ചില്‍; പിണറായിക്കെതിരെ അപ്പീൽ നൽകുന്നത് വൈകും.

single-img
18 November 2017


കൊച്ചി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തമാക്കിയതിനെതിരെ സി.ബി.ഐ സുപ്രിംകോടതിയിൽ അപ്പീൽ നൽകുന്നത് വൈകും. ആഗസ്റ്റ് 23നാണ് ഈ കേസിൽ കേരളാ ഹൈകോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്. ചട്ടമനുസരിച്ച്‌ 90 ദിവസത്തിനകം ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണം. ഈ കാലാവധി ഈ മാസം 21ന് അവസാനിക്കും. എന്നാല്‍ ഇതിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാനാകില്ലെന്നാണ് സി.ബി.ഐ നിലപാട്.

എന്നാല്‍ വൈകിയാണെങ്കിലും അപ്പീല്‍ നല്‍കുമെന്നും വൈകുന്നതിന്റെ കാരണം വിശദീകരിച്ചു പ്രത്യേക പത്രിക നല്‍കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.ജനുവരിയിലോ ഡിസംബര്‍ അവസാനത്തോടെയോ അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത.

കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അടക്കം മൂന്നുപേര്‍ മാത്രമാണ് ഇനി പ്രതിസ്ഥാനത്ത് അവശേഷിക്കുന്നത്. ഈ വിധിക്കെതിരെയാണു സിബിഐ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികളില്‍ ഒരാള്‍ ഇതിനോടകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സിബിഐ അപ്പീല്‍ നല്‍കാത്തതു സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.