യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റും മഴയും

single-img
17 November 2017

യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ. ഫുജൈറയിലും സമീപപ്രദേശങ്ങളിലും ഇന്നലെ ഉച്ചകഴിഞ്ഞ് ഭേദപ്പെട്ട മഴ ലഭിച്ചു. ഫുജൈറ ടൗണിലും ഗ്രാമീണ മേഖലകളിലും മൂന്നുമണിയോടെ തുടങ്ങിയ മഴ ആറരവരെ തുടര്‍ന്നു. ഫുജൈറയിലെ ദിബ്ബമസാഫി റോഡ്, വാദി അല്‍ ഹിലോകല്‍ബ റോഡ്, അല്‍ ഇജീലി തുവ, മസാഫിയിലെ പര്‍വതമേഖലകളായ മുദാബ്, സിക്കംകം, ആസ്മ, വാദി സദര്‍ എന്നിവിടങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു.

ശക്തമായ മഴയില്‍ താഴ്ന്ന മേഖലകള്‍ വെള്ളത്തിലായി. രാത്രിയില്‍ തണുത്ത കാറ്റുവീശി. ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. തണുപ്പുകാലത്തിനു മുന്നോടിയായി പൊടിക്കാറ്റും മഴയും പതിവാണ്.