സൗദിയില്‍ നിയമലംഘനത്തിന് നൂറോളം മലയാളികള്‍ ജയിലിലായി: പരിശോധന തുടരുന്നു

single-img
17 November 2017

പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ സൗദിയില്‍ നടത്തുന്ന പരിശോധനയില്‍ പിടികൂടിയവരുടെ എണ്ണം ആയിരം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രേഖകള്‍ ശരിയല്ലാത്തവരും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരുമാണ് പിടിയിലായവരില്‍ അധികവും.

നിയമ ലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. നിയമലംഘകര്‍ക്ക് സംരക്ഷണം നല്‍കുന്നവരും പിടിയിലാകുന്നുണ്ട്. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയങ്ങള്‍ പരിശോധനയില്‍ സജീവമായുണ്ട്. നൂറുകണക്കിന് മലയാളികളും ഇതിനകം ജയിലിലായിട്ടുണ്ട് എന്നാണ് വിവരം.

ഒരേ സമയം 13 പ്രവിശ്യകളിലായാണ് പരിശോധന നടത്തിയത്. ബത്ഹയില്‍ നിരവധി പേരാണ് പിടിയിലായത്. 334 പേരാണ് അല്‍ബാഹയില്‍ പിടിയിലായതെന്ന് പൊലീസ് വക്താവ് കേണല്‍ സഅദ് ത്വറാദ് അറിയിച്ചു. തുര്‍ബയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പിടിയിലായത് 94 പേരാണ്.

പുണ്യ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്. പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ തുടങ്ങിയ പരിശോധന നിയമലംഘകരെ തുടച്ചു നീക്കും വരെ തുടരുമെന്നും മന്ത്രാലയങ്ങള്‍ അറിയിച്ചു. റിയാദില്‍ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനാണ് പരിശോധനാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്.