പാനൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബും വടിവാളും പിടികൂടി

single-img
17 November 2017

പാനൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബും വടിവാളും പൊലീസ് പിടികൂടി. പുത്തൂര്‍ ഈസ്റ്റ് എലാംങ്കോട് പുല്ലമ്പ്ര ദേവീ ക്ഷേത്രം സ്വാമിമഠത്തിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഏഴ് ബോംബും ഒരു വടിവാളും പിടികൂടിയത്. പാനൂര്‍, ധര്‍മടം, ന്യൂമാഹി പൊലീസ് സ്‌റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് കുഴിച്ചിട്ട നിലയില്‍ ബോംബും വടിവാളും കണ്ടെത്തിയത്.