ഗെയില്‍ പദ്ധതിയെ പിന്തുണച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

single-img
17 November 2017

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ പിന്തുണച്ച് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലിയോട് അനുബന്ധിച്ച് നടന്ന ‘വികസനത്തിന്റെ ജനപക്ഷം’ എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ അദ്ദേഹം പിന്തുണച്ചത്.

ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വികസനം കൊണ്ടുവരാന്‍ വേണ്ടി പതിനായിരങ്ങള്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് കാന്തപുരം പറഞ്ഞു. ജനങ്ങള്‍ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങള്‍ പൊളിച്ചു നല്‍കുകയും വേണം. ഭൂമി നല്‍കില്ലെന്ന് പറഞ്ഞാല്‍ നാട്ടില്‍ വികസനം ഉണ്ടാകില്ലെന്നും കാന്തപുരം വ്യക്തമാക്കി.