ഐഎസില്‍ മലയാളികള്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്

single-img
17 November 2017

കാസര്‍ഗോഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. അഫ്ഗാനിസ്ഥാനിലെ കോറോസനില്‍ ആയുധ പരിശീലനം നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്‍പ്പെടെ ഐഎസ് കേന്ദ്രത്തിലെത്തിയ സംഘമാണ് ആയുധ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും സിറിയയിലെ ഐഎസ് കേന്ദ്രത്തിലെത്തിയ അബ്ദുള്‍ ഖയൂം തോക്ക് കൈയിലേന്തി നില്‍ക്കുന്ന ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇതിനിടയില്‍ ഐഎസ്സിലേക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിക്കുന്നുണ്ട്. കാസര്‍ഗോഡ് നിന്നും ഐഎസ് ക്യാംപിലെത്തിയ അബ്ദുള്‍ റഷീദാണ് സന്ദേശം അയച്ചിരിക്കുന്നത് എന്ന് രഹസ്യാന്വേഷണ എജന്‍സികള്‍ കണ്ടെത്തി.

കടപ്പാട്: റിപ്പോര്‍ട്ടര്‍