പാകിസ്താന്‍ ഓഫ് സ്പിന്നര്‍ മുഹമ്മദ് ഹഫീസിന് വീണ്ടും ഐ.സി.സിയുടെ സസ്‌പെന്‍ഷന്‍

single-img
17 November 2017

ദുബായ്: പാകിസ്താന്‍ ഓഫ് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെ ഐ.സി.സി സസ്‌പെന്റ് ചെയ്തു. ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.സി.സിയുടെ സസ്‌പെന്‍ഷന്‍. ഇത് മൂന്നാം തവണയാണ് പാക് ബൗളറെ ഐ.സി.സി താല്‍ക്കാലികമായി വിലക്കുന്നത്.

ബൗള്‍ ചെയ്യുമ്പോള്‍ ഹഫീസിന്റെ കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ വളയുന്നതാണ് പ്രശ്‌നം. ഐ.സി.സിയുടെ നിയമപ്രകാരം കൈ 15 ഡിഗ്രിയില്‍ കൂടുതല്‍ വളയാന്‍ പാടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു മാത്രമേ പര്‍വേസിനെ സസ്‌പെന്റ് ചെയ്തിട്ടുള്ളൂവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ പര്‍വേസിന് കളിക്കാമെന്നും ഐ.സി.സി വ്യക്തമാക്കി.