രാജ്ഭവനു മുന്നില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു; രണ്ട്‌പേരുടെ നില ഗുരുതരം

single-img
17 November 2017

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറില്‍ രാജ്ഭവനു മുന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമിത വേഗതയിലെത്തിയ സ്‌കോഡ കാര്‍ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് ഇലക്ട്രിക് പോസ്റ്റിലിടിച്ചു നില്‍ക്കുകയായിരുന്നു.

വാഹനത്തില്‍ മൂന്ന് യുവതികളും ഒരു യുവാവുമാണ് ഉണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.