ഡല്‍ഹിയില്‍ നിന്നുള്ള പുതിയ വിവാഹാഭ്യര്‍ഥനയോടുള്ള ശശി തരൂരിന്റെ മറുപടി വൈറലാകുന്നു

single-img
16 November 2017

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍നിന്ന് പുതിയൊരു വിവാഹാഭ്യര്‍ഥന. ദില്ലി സ്വഭിമാന റാലിയുടെ പത്താം പതിപ്പിലാണു സ്വവര്‍ഗാനുരാഗിയായ ഒരു യുവാവു ‘ശശി തരൂര്‍ മാരി മീ’ എന്ന ചോദ്യം ഒരു വെളുത്ത ചാര്‍ട്ടില്‍ എഴുതിയെത്തിയത്.

ഈ യുവാവിന്റെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം ശശി തരൂരിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ തരൂരിന്റെ മറുപടിയും എത്തി.

തിരുവനന്തപുരത്ത് വോട്ടറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് അര്‍ഥത്തില്‍ തമാശരൂപേണയായിരുന്നു തരൂരിന്റെ മറുപടി. എന്തായാലും വിവാഹാഭ്യര്‍ഥനയും അതിനോടുള്ള തരൂരിന്റെ മറുപടിയും വൈറലാവുകയാണ്. തരൂരിന്റെ മറുപടിക്കു നിരവധി പ്രതികരണങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്.