പ്രവാസികള്‍ ജാഗ്രതൈ!: സാമൂഹ്യമാധ്യമങ്ങള്‍ വഴി മതനിന്ദ നടത്തിയാല്‍ പത്ത് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും ശിക്ഷ

single-img
16 November 2017

സൗദിയില്‍ മതനിന്ദക്കും ഭരണാധികാരികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ. ചൊവ്വാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സിലാണ് തീരുമാനം കൈക്കൊണ്ടത്. പത്ത് വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

ഇലക്ട്രോണിക് യുഗത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളും കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമം. മത നിന്ദ ഓണ്‍ലൈന്‍ വഴിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴിയോ പ്രചരിപ്പിക്കുക, തീവ്രവാദത്തിന് സഹായകമായവുന്ന വെബ്‌സൈറ്റ് നിര്‍മിക്കുക, ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കുമെതിരെയുള്ള പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും പങ്കാളികളാവുക എന്നിവ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.

രാജ്യസുരക്ഷക്കും മതമൂല്യങ്ങളുടെ സംരക്ഷണത്തിനും അനിവാര്യമാണ് നിയമമെന്ന് ശൂറ വിലയിരുത്തി. ശൂറയുടെ തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക.

പൊതു താല്‍പര്യത്തിനും പൊതുജന വികാരത്തിനുമെതി പ്രവര്‍ത്തിക്കുന്നതും ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായി നിലകൊള്ളുന്നതും കുറ്റകരമാണ്. നിയമാനുസൃതമല്ലാത്ത കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക് ഉപയോഗിച്ച പ്രചാരണം നടത്തുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ശിക്ഷ നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.