ശശികലയുടെ വസതിയില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണ ശേഖരത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്: ജ്വല്ലറി നടത്താനുള്ള സ്വര്‍ണ്ണമുണ്ടെന്ന് അധികൃതര്‍

single-img
16 November 2017

https://www.youtube.com/watch?time_continue=126&v=rdDRohtHVdM

കഴിഞ്ഞയാഴ്ചയാണ് അണ്ണാ ഡിഎംകെയിലെ വിമതപക്ഷമായ വി.കെ. ശശികലയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ശശികലയുടെ സഹോദര പുത്രനും ജയ ടി.വി. എം.ഡിയുമായ വിവേക് ജയരാമന്റെ ചെന്നൈയിലെ വീട്, തഞ്ചാവൂരിലെ ശശികലയുടെ കുടുംബവീടുകള്‍, നീലഗിരി കൊടനാട് എസ്റ്റേറ്റ്, ഇവിടേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയിരുന്ന സഞ്ജീവിന്റെ സ്ഥാപനങ്ങളും വീടുകളും , ടി.ടി.വി.ദിനകരന്റെ പുതുച്ചേരിയിലെ ഫാം ഹൗസ്, എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.

ഈ റെയ്ഡിലാണ് 20 കിലോയിലധികം സ്വര്‍ണ്ണം ഉള്‍പ്പെടെ നിരവധി വിലപ്പിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുത്തത്. പിടി ച്ചെടുത്തവയില്‍ കൂടുതലും പുതിയതരം വളകളാണ്. ഇതിന് പുറമെ, വജ്രാഭരണങ്ങളും, ഇന്ത്യന്‍ വിദേശ കറന്‍സികളും ഉള്‍പ്പെടും. അതേസമയം സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ കണക്ക് ഇനിയും പുറത്തു വരാനിരിക്കുന്നതെയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.