അറുപത്തിരണ്ടാം വയസ്സില്‍ മിസ്റ്റര്‍ ബീന്‍ അച്ഛനാകാന്‍ ഒരുങ്ങുന്നു

single-img
16 November 2017

ലോകമെങ്ങും ആരാധകരുള്ള പൊട്ടിച്ചിരിയുടെ തമ്പുരാനായ മിസ്റ്റര്‍ ബീന്‍ എന്ന റൊവാന്‍ അറ്റ്കിന്‍സണ്‍ അറുപത്തിരണ്ടാം വയസ്സില്‍ വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു. ബീനിന്റെ കാമുകിയും നടിയുമായ ലൂയിസ് ഫോര്‍ഡ് ഗര്‍ഭിണിയാണ്. ഇരുവരും ഒന്നിച്ചുള്ളതും ലൂയിസിന്റെയും ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

മകനേക്കാള്‍ പത്ത് വയസ്സ് മാത്രം പ്രായക്കൂടുതലുള്ള മുപ്പത്തിമൂന്നുകാരിയായ ലൂയിസിനൊപ്പമാണ് റൊവാന്‍ അറ്റ്കിന്‍സണ്‍ മൂന്നുവര്‍ഷമായി താമസം. ചാനല്‍ 4ന്റെ ഹാസ്യ പരിപാടികളിലൂടെയാണ് ബീനും ലൂയിസും അടുപ്പത്തിലായത്. 2013ല്‍ ഒരുമിച്ചൊരു നാടകം ചെയ്തതോടെ ഇരുവരും പ്രണയത്തിലാകുകയും താമസം ഒരുമിച്ചാക്കുകയുമായിരുന്നു.

അറ്റ്കിന്‍സണിന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്. മൂത്ത മകന് ഇരുപത്തിമൂന്ന് വയസ്സായി. രണ്ടാമത്തെ മകള്‍ക്ക് ഇരുപത്തിയൊന്നും. ബി.ബി.സിയിലെ മുന്‍ മേക്കപ്പ് ആര്‍ടിസ്റ്റായ ഇന്ത്യന്‍ വംശജ സുനേത്ര ശാസ്ത്രി ആണ് അറ്റ്കിന്‍സണിന്റെ ആദ്യ ഭാര്യ. ഇരുപത്തിയഞ്ച് വര്‍ഷമാണ് ആ ബന്ധം നീണ്ടു നിന്നത്. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.