ബൈക്കുകളില്‍ നിന്ന് പെട്രോള്‍ സ്ഥിരമായി മോഷ്ടിക്കുന്ന ‘കള്ളന്‍’ പിടിയില്‍: വീഡിയോ വൈറല്‍

single-img
16 November 2017

 

https://www.youtube.com/watch?v=nYHhFwx0fZ0

പാര്‍ക്ക് ചെയ്തിട്ട് പോകുന്ന ബൈക്കുകളില്‍ നിന്ന് പെട്രോള്‍ സ്ഥിരമായി മോഷണം നടത്തുന്ന ‘കള്ളന്‍’ പിടിയില്‍. ഹരിയാനയിലെ ഒരു കുരങ്ങനാണ് ഈ ‘കള്ളന്‍’.

ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ നിന്ന് എന്‍ജിനിലേക്കു പോകുന്ന വാല്‍വ് ഊരിയിട്ട നിലയിലാണ് എപ്പോഴും കാണപ്പെടുക. തുടക്കത്തില്‍ സ്ഥിരം കള്ളന്മാരെയൊക്കെ നിരീക്ഷിച്ചെങ്കിലും പെട്രോള്‍ മോഷണം തുടര്‍ന്നു. ഇതോടെയാണ് ക്യാമറയും വച്ച് കള്ളനെ പിടിക്കാന്‍ ആളുകള്‍ മെനക്കെട്ട് ഇറങ്ങിയത്.

ബൈക്കുകളില്‍ നിന്ന് വാല്‍വൂരി അതില്‍ നിന്ന് നേരിട്ട് പെട്രോള്‍ കുടിക്കുകയായിരുന്നു കള്ളന്‍ കുരങ്ങന്റെ രീതി. ലഹരി ദാഹമകറ്റിയ ശേഷം വാല്‍വ് അടയ്ക്കാതെ കുരങ്ങന്‍ പോകുന്നതോടെ പെട്രോള്‍ മുഴുവന്‍ ചോര്‍ന്നു പോവുകയാണൈന്നും ഇതോടെ ആളുകള്‍ക്ക് മനസ്സിലായി.