ഗുജറാത്തിൽ ബിജെപിയുടെ ‘പപ്പു‘ പരാമർശത്തിനു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ;പകരം യുവരാജെന്ന് ബിജെപി

single-img
16 November 2017

ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി തയ്യാറാക്കിയ വീഡിയോയിൽ രാഹുൽ ഗാന്ധിയെ ഉന്നം വെച്ചുള്ള ‘പപ്പു’ പരാമർശങ്ങൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തുടർന്ന് ‘പപ്പു’വിനെ യുവരാജാക്കി ബിജെപി വീഡിയോ റിലീസ് ചെയ്ത

രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അപമാനിക്കുന്ന ഈ പദം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ അറിയിച്ചിരുന്നു. വീഡിയോ കമ്മീഷന്റെ സ്ക്രൂട്ടിണിക്കായി സമർപ്പിച്ചപ്പോഴായിരുന്നു വിലക്ക്. ഇന്നലെയാണു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നത്.

എന്നാൽ ‘പപ്പു’ എന്ന പരാമർശം ആരെയും ഉദ്ദേശിച്ചായിരുന്നില്ലെന്നും കമ്മീഷൻ വിലക്കിയതിനാൽ പകരം മറ്റേതെങ്കിലും പദം ഉപയോഗിക്കുമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു. ഇന്നലെ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ പപ്പു എന്നതിനു പകരം യുവരാജ് എന്നാണു ഉപയോഗിച്ചിരിക്കുന്നത്. നെഹ്രു കുടുംബത്തിലെ ഇളം തലമുറക്കാരൻ എന്ന അർത്ഥത്തിൽ പരിഹാസ്യമായിട്ടാണു ഈ പദം ഉപയോഗിച്ചിരിക്കുന്നത്.

જીતશે વિકાસ, જીતશે ગુજરાત

વોટ તો ભાજપને જ…..જીતશે વિકાસ, જીતશે ગુજરાત

Posted by BJP Gujarat on Wednesday, November 15, 2017

ഒരു പലചരക്കു കടക്കാരൻ തന്റെ കടയിൽ വരുന്ന ‘യുവരാജി’നോട് സംസാരിക്കുന്നതായാണു വീഡിയോ. യുവരാജിനെ വീഡിയോയിൽ കാണിക്കുന്നില്ല. അയാളുടെ ജോലിക്കാരൻ ‘യുവരാജ് വന്നിരിക്കുന്നു’ എന്നു പറയുമ്പോൾ കടയുടമ വീഡിയോയിൽ കാണിക്കാത്ത യുവരാജിനോടെന്നവണ്ണം ‘താങ്കളുടെ ആളുകളുടെ ഭരണകാലത്ത് കർഫ്യൂവും കൊള്ളിവെയ്പ്പും ആയിരുന്നെന്നും തന്റെ കട കത്തിനശിച്ചിട്ടുണ്ടെന്നും ‘ പറയുന്നു. താങ്കൾക്ക് ഇവിടെ നിന്നും പലചരക്ക് സാധനങ്ങൾ ഏതു വേണമെങ്കിലും തരാമെനും പക്ഷേ വോട്ട് മാത്രം തരില്ലെന്നും കടയുടമ പറയുന്നുണ്ട്.

ഗുജറാത്ത് തെരെഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇരുപാർട്ടികളും വാശിയോടെ പ്രചാരണരംഗം കൊഴുപ്പിക്കുകയാണു