ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ലൈംഗീക ആരോപണവുമായി മുന്‍ കാമുകി

single-img
15 November 2017

റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഗുരുതര ആരോപണവുമായി റിയാലിറ്റി ടിവി ഷോ താരമായ നടാഷ റോഡ്രിഗസ് രംഗത്ത്. ആദ്യ കാമുകി ഐറിന ഷെയ്ക്കുമായി പിരിഞ്ഞതിന് ശേഷമാണ് ക്രിസ്റ്റ്യാനോയുമായി താന്‍ പരിചയപ്പെടുന്നതെന്ന് നടാഷ പറഞ്ഞു.

ആദ്യം സുഹൃത്തുക്കളായിരുന്ന ഞങ്ങള്‍ പിന്നെയാണ് പ്രണയത്തിലായത്.’ അദ്ദേഹം എന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിവുണ്ടായതെന്ന് നടാഷ ‘ദ സണ്ണി’ ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘സെപ്തംബറില്‍ ഇന്‍സ്റ്റെഗ്രാം വഴി രാത്രി ഒരു മണിക്ക് അദ്ദേഹത്തിന് ഒരു ചിത്രം അയച്ചു. ഞാന്‍ തമാശയായാണ് കരുതിയത്. അദ്ദേഹം തിരിച്ച് മെസ്സേജ് അയക്കുമെന്നും കരുതിയിരുന്നില്ല. പക്ഷേ തിരികെ മെസ്സേജ് വന്നു. ആവശ്യപ്പെട്ടതുപ്രകാരം നഗ്‌നചിത്രങ്ങള്‍ അയച്ചുകൊടുത്തു.

അതില്‍ നിന്നും റൊണാള്‍ഡോ തന്റെ ശരീരത്തെയാണ് ഇഷ്ടപ്പെടുന്നതെന്ന് മനസ്സിലായി.’റൊണാള്‍ഡോ ആവശ്യപ്പെട്ടതു പ്രകാരം ലിസ്ബണിലെ അപാര്‍ട്‌മെന്റില്‍ പോയിരുന്നുവെന്നും അവിടെ വെച്ചാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും നടാഷ ആരോപിക്കുന്നു.

അദ്ദേഹത്തിന്റെ ഒരു തൊപ്പിയും 300 യൂറോയും തനിക്കുതന്നതായും നിലവിലെ കാമുകി ജോര്‍ജിനയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടെന്നാണ് കരുതുന്നതെന്നും നടാഷ പറയുന്നു. ക്രിസ്റ്റ്യാനോയുടെ നാലാമത്തെ കുഞ്ഞിനുമൊപ്പമുള്ള ചിത്രം താരം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടാഷ ആരോപണവുമായി രംഗത്ത് എത്തിത്.