ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പോണ്‍മൂവിയിലെ ശബ്ദം: ദൃശ്യങ്ങള്‍ വൈറലായി

single-img
15 November 2017

ബിബിസി വീണ്ടും വിവാദത്തില്‍. തത്സമയ വാര്‍ത്തയ്ക്കിടെ പുറകിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വൈറലായതിനു പിന്നാലെയാണ് ചാനലിനെതിരെ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുന്നത്. തത്സമയ വാര്‍ത്തയ്ക്കിടെ ഇത്തവണ പോണ്‍ മൂവിയിലെ ശബ്ദമാണ് കേട്ടത്.

നവംബര്‍ 10നാണ് സംഭവം. ബി.ബി.സിയുടെ പതിവ് പ്രഭാത പരിപാടിക്കിടെയാണ് സംഭവം നടന്നത്. അവതാരകയായ എമ്മാ വാര്‍ഡി പ്രഭാത പരിപാടിയില്‍ ബ്രെക്‌സിറ്റിനെക്കുറിച്ചും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെക്കുറിച്ചും സംസാരിക്കുമ്പാഴാണ് ശബ്ദം കടന്നുവന്നത്.

പോണ്‍ മൂവിയിലെ ശബ്ദം പ്രേക്ഷകര്‍ കേട്ടെങ്കിലും അവതാരക അതൊന്നും കാര്യമാക്കാതെ വാര്‍ത്ത തുടര്‍ന്നു. ഏകദേശം ഒരു മിനുട്ടോളം ശബ്ദം നീണ്ടു നിന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ബി.ബി.സി തയ്യാറായിട്ടില്ല.