ബി.ജെ.പിക്ക് തിരിച്ചടി: ‘പപ്പു’ എന്ന വാക്ക് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
15 November 2017

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി തയ്യാറാക്കിയ പരസ്യത്തില്‍ കത്രിക വെച്ച് ഇലക്ഷന്‍ കമ്മീഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പരസ്യം എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഈ വാക്ക് സമൂഹമാധ്യമങ്ങളില്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിനു ഉപയോഗിക്കുന്നതാണെന്നും ഇത്തരത്തില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നടപടി.

ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മേധാവിയായുള്ള മീഡിയ കമ്മിറ്റിയും ഇതിനെ എതിര്‍ത്തിട്ടുണ്ടെന്ന് ബിജെപി നേതൃത്വം തന്നെ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഈ വാക്ക് മാറ്റുമെന്നും പകരം പുതിയ വാക്ക് ചേര്‍ത്ത ശേഷം പരസ്യം അനുമതിക്കായി വീണ്ടും സമര്‍പ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു. എന്നാല്‍, പരസ്യത്തില്‍ ഉപയോഗിച്ച ‘പപ്പു’ എന്ന വാക്ക് ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതല്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.