‘താന്‍ റോബോട്ടല്ല; വിശ്രമമൊക്കെ വേണം’: മാധ്യമങ്ങളോട് വിരാട് കോഹ്ലി

single-img
15 November 2017

തനിക്ക് വിശ്രമം വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മൂന്ന് ഫോര്‍മാറ്റുകളിലും ഒരേ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും കോഹ്ലി പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പര തുടങ്ങാനിരിക്കെയാണ് കോഹ്ലിയുടെ പ്രതികരണം.

‘എനിക്കും വിശ്രമം ആവശ്യമുണ്ട്. വിശ്രമം ആവശ്യമുള്ളപ്പോള്‍ തീര്‍ച്ചയായും അത് ചോദിക്കും, ഞാനൊരു റോബോര്‍ട്ടല്ല, സംശയമുണ്ടെങ്കില്‍ എന്റെ ശരീത്തില്‍ മുറിവുണ്ടാക്കി രക്തം വരുന്നുണ്ടോ എന്ന് പരിശോധിച്ചു നോക്കിക്കൊള്ളാനും’ ഈഡന്‍ ഗാര്‍ഡന്‍സില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനു മുന്‍പ് കൊഹ്ലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ സെലക്ടര്‍മാരോട് കൊഹ്ലി വിശ്രമം ആവശ്യപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് പ്രതികരണവുമായി കൊഹ്ലി രംഗത്തെത്തിയത്. അതേസമയം മൂന്നു ടെസ്റ്റ് മത്സരങ്ങളിലും കളിയ്ക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അതിനുശേഷം മാത്രം വിശ്രമം മതിയെന്നും കൊഹ്ലി പറഞ്ഞതായി ദേശീയ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് വ്യക്തമാക്കി.