ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടി രൂപയുടെ സമ്മാനം പ്രവാസി യുവതിക്ക്

single-img
15 November 2017

ദുബായ്: നാല്‍പ്പതു വര്‍ഷത്തിലധികമായി യുഎഇയില്‍ താമസിക്കുന്ന പാലസ്തീന്‍ സ്ത്രീയ്ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് ആറരക്കോടി രൂപ) സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിലാണ് ഫതീന്‍ മുഹമ്മദ് അല്‍ ബിത(56)ത്തിനെ തേടി ഭാഗ്യമെത്തിയത്.

257 സീരിസിലെ 4751 നമ്പറിനാണ് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ഇവര്‍ക്ക് ലഭിച്ചത്. മൂന്നു കുട്ടികളുടെ മാതാവായ ഫതീന്‍ മുഹമ്മദ് അല്‍ ബിതം അജ്മാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു.

സമ്മാന തുക ഉപയോഗിച്ച് യുഎസില്‍ ഒരു വീടുവാങ്ങി അവിടേക്ക് താമസം മാറാനാണ് ആഗ്രഹമെന്നും ബാക്കി തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വയ്ക്കുമെന്നും ഫതീന്‍ വ്യക്തമാക്കി. അപ്രതീക്ഷിത നറുക്കെടുപ്പില്‍ രണ്ടു പേര്‍ക്ക് ആഡംബര കാറുകളും ലഭിച്ചു. 26 വര്‍ഷമായി ദുബായില്‍ ജീവിക്കുന്ന ലീന എന്ന ഇന്ത്യക്കാരിയെയാണ് മറ്റൊരു ഭാഗ്യം തേടിയെത്തിയത്.

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് റാലി സ്‌പെഷല്‍ എഡിഷന്‍ കാറാണ് അവര്‍ക്ക് നറുക്കെടുപ്പില്‍ ലഭിച്ചത്. 319 സീരിസില്‍ 0080 എന്ന നമ്പറിനാണ് ഇവര്‍ക്ക് ആഡംബര കാര്‍ സ്വന്തമായത്. ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഇക്ബാല്‍ പാഷ എന്ന പാക്ക് പൗരന് ആഡംബരക്കാര്‍ ആയ പോര്‍ഷെ പനമേര 4 ആണ് സമ്മനമായി ലഭിച്ചത്.

അതേസമയം ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടതെന്നും ഇത്രയും വലിയ കാര്‍ ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഇക്ബാല്‍ പറഞ്ഞു. 1666 സീരിസിലെ 0590 എന്ന നമ്പറിലെ ടിക്കറ്റാണ് ഇക്ബാലിനെ സമ്മാനത്തിന് അര്‍ഹനാക്കിയത്.