ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കുന്നു

single-img
15 November 2017

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കും. മന്ത്രിയുടെ രാജിക്ക് എന്‍.സി.പി കേന്ദ്ര നേതൃത്വം അനുമതി നല്‍കി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ മന്ത്രി തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നിരുന്നു.

തോമസ് ചാണ്ടിയുമായി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍, എ.കെ.ശശീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചര്‍ച്ച നടത്തി. ദേശീയ നേതൃത്വവുമായി സംസാരിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ഇതിനുശേഷമാണ് എന്‍.സി.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടന്നത്.

മുന്നണിയെ മുഴുവന്‍ പിണക്കി മന്ത്രിസ്ഥാനത്ത് തുടരേണ്ടെന്ന നിലപാടാണ് എന്‍സിപി സംസ്ഥാന നേതൃത്വത്തിന് ഇപ്പോഴുള്ളത്.