പ്രാദേശികമായി നിര്‍മിച്ച ജഗ്വാര്‍ എഫ്‌പേസ് അവതരിപ്പിച്ചു: 8 ലക്ഷം രൂപ വിലക്കുറവില്‍

single-img
15 November 2017

ടാറ്റ മോട്ടേഴ്‌സ് ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മിച്ച എഫ്‌പേസ് പുറത്തിറക്കി. പുനെയിലെ നിര്‍മാണ കേന്ദ്രത്തിലാണ് എഫ്്‌പേസ് അസംബ്ലിള്‍ ചെയ്ത് അവതരിപ്പിച്ചത്. ഇവിടെ അസംബ്ലിള്‍ ചെയ്യുന്ന ജഗ്വാറിന്റെ ആറാമത്തെ മോഡലാണ് എഫ്്‌പേസ്.

പൂര്‍ണമായും നിര്‍മിച്ച് ഇവിടെ ഇറക്കുമതി ചെയ്ത് വിറ്റഴിച്ച എഫ്‌പേസിനെക്കാള്‍ 8 ലക്ഷം രൂപ വില കുറവാണ് പുതിയ എഫ്‌പേസിന്. നിലവില്‍ 60.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചുവെന്ന് കമ്പനി അറിയിയിച്ചു.

നവംബര്‍ അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് എഫ്‌പേസ് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബറിലാണ് നാല് വകഭേദങ്ങളില്‍ എഫ്‌പേസ് ആദ്യം ഇങ്ങോട്ടെത്തിയത്. എന്നാല്‍ ഒരു ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ഇത്തവണ എഫ്‌പേസ് കളത്തിലിറങ്ങുന്നത്.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇഗ്‌നിഷ്യം ഡീസല്‍ എന്‍ജിനാണ് 2018 എഫ്‌പേസിന് കരുത്തേകുന്നത്. 177 ബിഎച്ച്പി പവറും 430 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്‍ജിന്‍. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തുമെന്നാണ് ഗ്വാര്‍ ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നത്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, റീക്ലൈനിങ് റിയര്‍ സീറ്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈഫൈ ഹോട്ട്‌സ്‌പോട്ട്, പ്രോ ആക്ടീവ്, ആക്ടീവ് കീ, 380 ണ മെറിഡിയന്‍ സൗണ്ട് സിസ്റ്റം, 10 നിറങ്ങളിലുള്ള ഇന്റീരിയര്‍ മൂഡ് ലൈറ്റിങ് എന്നിവയാണ് ഈ പെര്‍ഫോമെന്‍സ് എസ്.യു.വിയുടെ പ്രത്യേകതകള്‍.