തോമസ് ചാണ്ടിക്കെതിരെ ജി.സുധാകരന്റെ പരിഹാസം: ‘അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേ’

single-img
14 November 2017

വി.എസ്. അച്യുതാനന്ദനും പന്ന്യന്‍ രവീന്ദ്രനും പിന്നാലെ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ പരിഹാസം. അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരന്‍ ചുമക്കണ്ടേയെന്ന് ജി.സുധാകരന്‍ ചോദിച്ചു.

തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജിയില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ജി.സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു. എന്നെയോ മുഖ്യമന്ത്രിയേയോ നിങ്ങള്‍ക്ക് നാറുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.

തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നുമായിരുന്നു ഇന്നലെ വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇടതുമുന്നണി യോഗത്തില്‍ സജീവ ആവശ്യമായി ഉയര്‍ന്നുവന്നിട്ടും രാജി നീണ്ടുപോകുന്നതിലെ അതൃപ്തിയാണ് വിഎസ് പരസ്യമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം വിഷയത്തില്‍ തുടരുന്ന മൗനത്തെയും തുറന്ന പ്രതികരണത്തിലൂടെ വിഎസ് പ്രതിക്കൂട്ടില്‍ നിര്‍ത്തി.