വനിതാ ഹോം ഗാര്‍ഡിനെക്കൊണ്ട് എ.എസ്.ഐ മസാജ് ചെയ്യിച്ച വീഡിയോ പുറത്ത്: അന്വേഷണം പ്രഖ്യാപിച്ചു

single-img
14 November 2017

കിടക്കയില്‍ കിടക്കുന്ന എ.എസ്.ഐയെ വനിതാ ഹോം ഗാര്‍ഡ് മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തെലങ്കാനയിലെ ഗദ്‌വാല്‍ ജില്ലയിലെ ഒരു എ.എസ്.ഐ ആണ് ക്യാമറയില്‍ കുടുങ്ങിയത്. മുന്ന് ദിവസം മുന്‍പ് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്ത് വന്നത്.

ആംഡ് ഫോഴ്‌സ് പോലീസ് റിസര്‍വിലെ ഹസന്‍ എ.എസ്.ഐയാണ് വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ചത്. സംഭവത്തില്‍ എ.എസ്.ഐക്കെതിരെ എസ്.പി എസ്.എം വിജയകുമാര്‍ അന്വേഷണം പ്രഖ്യാപിച്ചു.