വിചിത്രമായ ബൗളിങ് ആക്ഷനുമായി കെവിന്‍ കോത്തിഗോഡ: ഒറ്റ മത്സരം കൊണ്ടുതന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച് 19കാരന്‍

single-img
14 November 2017

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വ്യത്യസ്തമായ ബൗളിങ് ആക്ഷനുമായി പുതിയൊരു ബൗളര്‍കൂടി. ശ്രീലങ്കയുടെ അണ്ടര്‍ 19 ഏഷ്യാകപ്പ് ടീമില്‍ അരങ്ങേറ്റം കുറിച്ച കെവിന്‍ കോത്തിഗോഡയാണ് ഒറ്റ മല്‍സരത്തിലൂടെ തന്നെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

മലേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിലാണ് കെവിന്‍ കാമറകള്‍ക്ക് കൗതുകമായത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ചൈനമാന്‍ പോള്‍ ആദംസിന്റെ ബൗളിങ് ആക്ഷനോട് സമാനമായ രീതിയിലാണ് കെവിനും പന്തെറിയുന്നത്. കെവിനെ ആരും പഠിപ്പിച്ച് നല്‍കിയതല്ല ഈ ആക്ഷന്‍, പരിശീലിപ്പിച്ചതുമല്ല. ചെറുപ്പം മുതല്‍ കെവിന്‍ പന്തെറിയുന്നത് ഇങ്ങനെ തന്നെയാണെന്ന് മുന്‍ ലങ്കന്‍ താരം ധമിക സുധര്‍ശന പറയുന്നു.