ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ മറ്റൊരു അശ്ലീല വീഡിയോ കൂടി പുറത്ത്

single-img
14 November 2017

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഗുജറാത്തില്‍ ലൈംഗിക സിഡി വിവാദം ചൂടുപിടിക്കുന്നു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്ന പേരില്‍ മറ്റൊരു വീഡിയോ കൂടി പുറത്ത്. ഹാര്‍ദിക് പട്ടേലിനോട് രൂപസാദൃശ്യം തോന്നുന്ന ഒരാളും തല മുണ്ഡനം ചെയ്ത മറ്റ് രണ്ട് പേരും ഒരു പെണ്‍കുട്ടിയുമാണ് വീഡിയോയിലുളളത്.

വീഡിയോ ഗുജറാത്തിലുടനീളമുളള പ്രാദേശിക ചാനലുകള്‍ സംപ്രേഷണം ചെയ്തു. സോഷ്യല്‍മീഡിയയിലും വീഡിയോ വൈറലായി മാറി. ഇന്നലെ പുറത്തുവന്ന 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 2017 മെയ് 16ന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതായിരുന്നു. ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവ് അജ്ഞാതയായ സ്ത്രീയോടൊപ്പം ഇരിക്കുന്നതായിരുന്നു വീഡിയോയില്‍.

സിഡി പുറത്തുവന്നതോടെ ഗുജറാത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന് തെളിവാണ് ഗുജറാത്തി ചാനലുകളിലൂടെ പുറത്തുവന്ന അശ്ലീല വീഡിയോ എന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. യാതൊരു വിശ്വാസ്യതയും ഇല്ലാത്ത വീഡിയോയില്‍ താന്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളു. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിത്. ഞാന്‍ നേരത്തേ പ്രവചിച്ചത് പോലെ തന്നെയാണ് ബിജെപി പ്രവര്‍ത്തിച്ചത്. ഇത്തരം വൃത്തികെട്ട നീക്കങ്ങളാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.