എത്തിഹാദ് വിമാനം അബുദാബി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

single-img
14 November 2017

ഇന്തൊനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്നും പുറപ്പെട്ട എത്തിഹാദ് വിമാനം അബുദാബി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ജക്കാര്‍ത്തയില്‍ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട ഇവൈ 475 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

ബ്രെയ്ക്കിങ് ഫ്‌ലൈറ്റ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്താണ് അടിയന്തര ലാന്‍ഡിങ്ങിന്റെ കാരണമെന്ന് വ്യക്തമല്ലെങ്കിലും യാത്രക്കാരില്‍ ഒരാള്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായതിനെ തുടര്‍ന്നാണ് എന്നാണ് സൂചന. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.