കാല്‍ മുറിച്ചു മാറ്റാതെ തന്നെ ഡയബറ്റിക് ഫൂട്ടില്‍ നിന്നും രക്ഷ നേടാം: ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പിയിലൂടെ

single-img
14 November 2017

ഇന്ന് ലോക പ്രമേഹദിനം. ജീവിത ശൈലീ രോഗങ്ങളുടെ കൂട്ടത്തില്‍ പ്രഥമ സ്ഥാനം വഹിക്കുന്ന പ്രമേഹരോഗത്തെ നിശബ്ദനായ കൊലയാളി എന്നാണ് ആധുനിക വൈദ്യ ശാസ്ത്രം വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം കുറയുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയാണ് പ്രമേഹം, വ്യക്കകള്‍, ഹ്യദയം, നാഡീവ്യൂഹം തുടങ്ങി മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കന്‍ പ്രമേഹം കാരണമായേക്കാം.

പ്രമേഹ രോഗികള്‍ അഭിമുഖീകരിക്കു പ്രധാന വെല്ലുവിളിയാണ് കാലുകളില്‍ ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകള്‍. ഡയബറ്റിക് ഫൂട്ട് എന്നറിയപ്പെടുന്ന ഈ അവസ്ഥ സങ്കീര്‍ണ്ണമായാല്‍ അത് കാല്‍ മുറിച്ചുമാറ്റേണ്ട സാഹചര്യത്തില്‍ വരെ കൊണ്ടു ചെന്നെത്തെിച്ചേക്കാം. പ്രമേഹരോഗത്തിന്റെ ആധിക്യം ക്രമേണ ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്നു, ഇത് കാലുകളിലേക്കുള്ള രക്തക്കുഴലുകളുടെ സങ്കോചത്തിനു കാരണമാകുകയും അതുവഴി രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കാലില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും ഉണങ്ങാതെ സങ്കീര്‍ണ്ണമായ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്.

പ്രമേഹം നിയന്ത്രണാതീതമാകുകയും മുറിവുകള്‍ സങ്കീര്‍ണ്ണമാകുകയും ചെയ്താല്‍ കാല്‍ മുറിച്ചുമാറ്റുക എതാണ് സാധാരണ ചെയ്തുപോരുന്ന ചികിത്‌സാ രീതി. എാല്‍ രോഗിക്ക് ഇതുവഴി സ്ഥിരമായ അംഗവൈകല്യം സംഭവിക്കുന്നു. എന്നാല്‍ ഡയബറ്റിക് മുറിവുകള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന നൂതന ചികിത്‌സാ രീതിയാണ് ഹൈപ്പര്‍ബാരിക് ഓക്‌സിജന്‍ തെറാപ്പി. ആര്‍മി ഹോസ്പിറ്റലുകളിലും മറ്റും യുദ്ധ സംബന്ധമായ മുറിവുകള്‍ ചികിത്‌സിച്ചു ഭേദമാക്കാന്‍ ഉപയോഗിച്ചു പോന്നിരുന്ന ഈ ചികിത്‌സ സിവിലിയന്‍ ഹോസ്പിറ്റലുകളില്‍ പ്രചാരത്തില്‍ വന്നു തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല.

ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദത്തില്‍ കൂടിയ അളവില്‍ ശരീര കലകളിലേക്കും പ്ലാസ്മയിലേക്കും ഓക്‌സിജന്‍ എത്തുന്നതു മൂലം അടഞ്ഞ രക്തക്കുഴലുകളിലൂടെയുള്ള ഓക്‌സിജന്‍ സഞ്ചാരം വര്‍ദ്ധിക്കുകയും , പുതിയ ചെറു രക്തക്കുഴലുകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ഇതുവഴി ശരീരത്തിലെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുതിന് സഹായിക്കുന്നു. ഉയര്‍ മര്‍ദ്ദത്തില്‍ ഓക്‌സിജന്‍ എത്തുന്നതു മൂലം ശരീരത്തിലെ രോഗ പ്രതിരോധ ശേഷിയും വര്‍ദ്ധിക്കുന്നു.

1960 മുതല്‍ തന്നെ ഇന്ത്യയിലെ സൈനിക ആശുപത്രികളില്‍ ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി ഉപയോഗിച്ചു വരുന്നുണ്ട്. ഒരു പ്രത്യേക ചേമ്പറിനുള്ളില്‍ ഉയര്‍ അന്തരീക്ഷ മര്‍ദ്ദം ക്രമീകരിച്ച ശേഷമാണ് ഓക്‌സിജന്‍ തെറാപ്പി നല്‍കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള ചേമ്പറുകളാണ് ഹൈപ്പര്‍ ബാരിക് ചികിത്‌സ ലഭ്യമാക്കുന്നതിന് ഉപയോഗിക്കുന്നത്. ഒരേ സമയം ഒരു രോഗിക്ക് മാത്രം ചികിത്‌സ നല്‍കാന്‍ കഴിയുന്ന മോണൊ പ്ലേസ് ചേമ്പറും ഒന്നിലധികം രോഗികള്‍ക്ക് ഒരേ സമയം ചികിത്‌സ നല്‍കാന്‍ കഴിയുന്ന മള്‍ട്ടി പ്ലേസ് ചേംബറും.

ഒരു രോഗിക്ക് 90 മിനിറ്റ് വരെയാണ് ഒരേ സമയം ചികിത്സ നല്‍കുന്നത്; ഇതിനെ ഒരു സെഷന്‍ എന്നാണ് അറിയപ്പെടുത്. ശരാശരി ഇരുപത്തഞ്ചോളം സെഷനുകളാണ് ഒരു രോഗിക്ക് സാധാരണ ആവശ്യമായി വരുന്നത്. മുറിവുകളുടെ കാലപ്പഴക്കവും വലിപ്പവുമനുസ്സരിച്ച് ചികിത്സാ സെഷനുകളുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കാം.

ചേംബറിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന ആശയ വിനിമയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഹൈപ്പര്‍ ബാരിക് മെഡിസിനിലെ ഡോക്ടര്‍ മാരുമായോ മറ്റ് ടെക്‌നീഷ്യന്‍മാരുമായോ ആശയവിനിമയം നടത്തുവാന്‍ സാധിക്കും. താരതമേൃന ചെലവു കുറഞ്ഞതും ഫലപ്രദമായതുമായ ഈ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണ്.

ചികിത്സാ സമയത്ത് ചെവികളില്‍ അടവ് അനുഭവപ്പെടുന്നതും അടഞ്ഞ സ്ഥലങ്ങളില്‍ ഇരിക്കുമ്പോള്‍ ഭയം ഉള്ളവര്‍ക്കും (ക്ലോസ്‌ട്രോ ഫോബിയ)മാത്രമാണ് ഇതിന്റെ പാര്‍ശ്വ ഫലം. മുറിവുകള്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ ഓസ്റ്റിയോ മൈലൈറ്റിസ് (എല്ലുകളില്‍ ഉണ്ടാകുന്ന അണുബാധ), അപകടങ്ങള്‍ മൂലം ഉണ്ടാകുന്ന കോശങ്ങളുടെ നാശം സ്‌ട്രോക്ക്, തീപ്പൊള്ളല്‍, ഓട്ടിസം തുടങ്ങിയ രോഗാവസ്ഥകള്‍ക്കും ഹൈപ്പര്‍ബാരിക് ചികിത്‌സ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്

ഹൈപ്പര്‍ബാരിക് രംഗത്തെ വിദഗ്ദ്ധരുടെ അഭാവം മൂലവും ഭീമമായ മുതല്‍ മുടക്കും സാധാരണ സിവിലിയന്‍ ആശുപത്രികളെ ഈ ചികിത്സാരീതിയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു; കേരളത്തില്‍ ആദ്യം ഹൈപ്പര്‍ ബാരിക് ഓക്‌സിജന്‍ തെറാപ്പി ഉപയോഗിച്ചുള്ള ഡയബറ്റിക് മുറിവുകളുടെ ചികിത്സ ആരംഭിച്ചത് തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയിലാണ്. ഇപ്പോഴും തെക്കന്‍ കേരളത്തില്‍ ഇവിടെ മാത്രമേ ഈ ചികിത്സ ലഭ്യമായിട്ടുള്ളു.

ഹൈപ്പര്‍ ബാരിക് ചികിത്സയുടെ കൂടുതല്‍ വിശദാംശങ്ങള്‍ക്കും 04712450540, 2782560 എീ നമ്പറുകളില്‍ എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റലിലെ ഹൈപ്പര്‍ബാരിക് മെഡിസിന്‍ വിഭാഗം ചീഫ് കസള്‍ട്ടന്റ് ഡോ: അജിത് കുമാറുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.