വെറും 99 രൂപയ്ക്ക് വിമാനത്തില്‍ പറക്കാം: എയര്‍ ഏഷ്യയില്‍ ബിഗ് സെയില്‍ ഓഫര്‍

single-img
14 November 2017

ബെംഗളൂരു: എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍ ഓഫര്‍ തരംഗമാകുന്നു. 99 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഓഫര്‍ വഴി ഞായറാഴ്ച വരെയാണ് ബുക്ക് ചെയ്യാവുന്നത്. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ തുകയും അടയ്ക്കണം. ഇത് റീഫണ്ട് ചെയ്യില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.