തൊടുപുഴയില്‍ യുവാവ് ‘ബാഹുബലിയെപ്പോലെ’ ആനപ്പുറത്ത് കയറാന്‍ നോക്കി: ആനയെടുത്ത് ദൂരെയെറിഞ്ഞു; കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍: സംഭവത്തിന്റെ വീഡിയോ

single-img
13 November 2017

തൊടുപുഴയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം കറങ്ങാനിറങ്ങിയ പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് വഴിയരികില്‍ കണ്ട ആനയുടെ പുറത്ത് ബാഹുബലി മോഡലില്‍ കയറാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ഏല്‍പ്പിച്ച് ഫെയ്‌സ്ബുക്ക് ലൈവിട്ട ശേഷമായിരുന്നു യുവാവിന്റെ സാഹസം

കയ്യിലുണ്ടായിരുന്ന പഴം ആനയ്ക്ക് നല്‍കിയ ശേഷമായിരുന്നു യുവാവ് ബാഹുബലിയാകാന്‍ നോക്കിയത്. എന്നാല്‍ ആന യുവാവിനെ എടുത്തെറിയുകയായിരുന്നു. യുവാവ് 10 അടിയോളം പറന്ന് വീണത് കഴുത്ത് ഒടിഞ്ഞ നിലയിലും. ആന പിന്നീട് ഒന്നും ചെയ്തില്ലെങ്കിലും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം ഷൂട്ട് ചെയ്തുകൊണ്ടിരുന്നു.

കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കടപ്പാട്: ദീപിക

https://www.youtube.com/watch?v=tHgmFV9AYiI