പി.എസ്.സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ജനുവരി ആറിനും 13നും: ഹാള്‍ടിക്കറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം

single-img
13 November 2017

തിരുവനന്തപുരം: ജനുവരി ആറിനും 13നുമായി വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പരീക്ഷ പിഎസ്സി നടത്തും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളുടേത് ആറിനും തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളുടേത് 13നുമാണ്.

ആദ്യ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റുകള്‍ ഡിസംബര്‍ 23 മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. രണ്ടാം പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ 2018 ജനുവരി ഒന്നാം തീയതി മുതല്‍ ലഭിക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാ സമയം.

ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനത്തിനെതിരെ കോടതിയില്‍ കേസുണ്ടെങ്കിലും പരീക്ഷാ നടത്തിപ്പിന് തടസ്സമില്ലെന്ന് പി.എസ്.സിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിനാല്‍ നിയമന നടപടികളുമായി മുന്നോട്ട് പോകാം.