ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്: ‘ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും ഒതുക്കി; ഇപ്പോള്‍ തന്നെയും ഒതുക്കാന്‍ ശ്രമിക്കുന്നു’

single-img
13 November 2017


ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് വീണ്ടും. കഴിഞ്ഞ കുറച്ചുകാലമായി അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്നും ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോoിയുടെ മൗനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ബോളീവുഡ് സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും ബിജെപി ഒതുക്കി. ആമിറിനെ അംബാസിഡര്‍ സ്ഥാനത്തുനിന്നുവരെ നീക്കി. അവര്‍ അഭിനയിച്ച പല പരസ്യങ്ങളും റദ്ദാക്കി. തന്റെ പരസ്യങ്ങളും ബിജെപി റദ്ദാക്കിക്കൊണ്ടിരിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

അധികാര മോഹികളായ ബി.ജെ.പി അഭിപ്രായ ഭിന്നതകളെ അടിച്ചമര്‍ത്തുകയാണെന്നും തന്നെപ്പോലുള്ളവര്‍ക്ക് മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.