ഡല്‍ഹിയേക്കാള്‍ ഏറ്റവും മലിനമായ നഗരം പ്രധാനമന്ത്രിയുടെ മണ്ഡലം: റിപ്പോര്‍ട്ട് തയ്യാറാക്കിയത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

single-img
13 November 2017

സ്വച്ഛ് ഭാരതിനുവേണ്ടി മുറവിളി കൂട്ടുന്ന പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ നഗരം ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയില്‍. വാരണാസിയിലെ സുബഹി ബനാറസാണ് ഏറ്റവുമധികം മലിനീകരണമുള്ള 42 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയേക്കാള്‍ മലിനപ്പെട്ടിരിക്കുകയാണ് സുബഹി ബനാറസ്.

ഡല്‍ഹിയില്‍ വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയ എക്യൂആര്‍ 468 ആണെങ്കില്‍ വാരണാസിയില്‍ 491 ആയിരുന്നു. പ്രധാന മലിനീകാരിയായ പിഎം 2.5ന്റെ സാന്ദ്രത സുരക്ഷിത പരിധിയേക്കാള്‍ എട്ട് മടങ്ങ് അധികവുമാണ്. അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞതോടെയാണ് പുകമഞ്ഞ് രൂപപ്പെടാന്‍ തുടങ്ങിയതെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ ബി.ഡി ത്രിപതി പറയുന്നു.

ഊഷ്മാവ് ഇനിയും കുറഞ്ഞാല്‍ നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. നിലവിലെ മലിനീകരണം ആരോഗ്യവാന്മാരായ ആളുകളെയും ബാധിക്കും.