കുഞ്ചാക്കോ ബോബന്‍ പാട്ടുപാടി ഞെട്ടിച്ചു; ഒടുവില്‍ എല്ലാവരെയും പറ്റിച്ചു: വീഡിയോ വൈറല്‍

single-img
13 November 2017

കുഞ്ചാക്കോ ബോബന്‍ ഭാര്യ പ്രിയയ്ക്കായി പാടിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘ഭാര്യയ്ക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു. ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി. വീഡിയോ അവസാനം വരെയും കാണണം.”

ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു കൊണ്ടാണ് ചാക്കോച്ചന്‍ വീഡിയൊ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആസിഫ് അലി നായകനായ കോഹിനൂര്‍ എന്ന ചിത്രത്തിലെ വിജയ് യേശുദാസ് ആലപിച്ച ഹേമന്തമെന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ചാക്കോച്ചന്‍ ഭാര്യയ്ക്കുവേണ്ടി പാടിയത്.

ചാക്കോച്ചന്റെ പാട്ട് കേട്ടപ്പോള്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ പറഞ്ഞു. ഇത്രക്കും നന്നായി പാടുമോ എന്ന്. എന്നാല്‍ വീഡിയോയുടെ അവസാനമായിരുന്നു ട്വിസ്റ്റ്. സത്യത്തില്‍ പ്രിയയെ ചാക്കോച്ചന്‍ പറ്റിക്കുകയായിരുന്നു. ചാക്കോച്ചന്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. അരികെ നിന്ന് പാടിയത് സാക്ഷാല്‍ വിജയ് യേശുദാസ് ആയിരുന്നു.

🥁ഭാര്യക്കു ഒരു പാട്ടു ഞാൻ പാടി കൊടുക്കണം എന്നു പറഞ്ഞു 🎼….😏ഒട്ടും അമാന്തിച്ചില്ല ….ഒരെണ്ണം അങ്ങ് വെച്ച് കാച്ചി 🎙……please see till the end😇😇

Posted by Kunchacko Boban on Sunday, November 12, 2017