അനുഷ്‌കയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം പ്രൊഫൈലാക്കി കോഹ്‌ലി

single-img
13 November 2017

മുംബൈ: ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രൊഫൈല്‍ പികചറാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കവേ എടുത്ത റെഡ് കാര്‍പെറ്റ് ചിത്രമാണ് കോഹ്‌ലി ഡിപിയാക്കിയത്.

ചിത്രത്തില്‍ ഏറെ ആഹ്‌ളാദഭരിതരായാണ് ഇരുവരേയും കാണുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം ഏറെക്കാലമായി ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇതുവരെ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി ഇരുവരും ഒന്നും പറഞ്ഞിട്ടുമില്ല.