‘കണ്ണൂരിന്‍ കണ്ണായ ധീരസഖാവേ, കൈരളിക്കഭിമാനം ധീരസഖാവേ’: ജയരാജന്‍ സ്വയം മഹാനാവാന്‍ ശ്രമിച്ച് പുലിവാലു പിടിച്ച വീഡിയോ ഗാനം ഇതാണ്

single-img
13 November 2017

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ പറ്റി പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച സംഗീത ആല്‍ബം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം.

‘കണ്ണൂരിന്‍ കണ്ണായ ധീരസഖാവേ, കൈരളിക്കഭിമാനം ധീരസഖാവേ’ എന്നുതുടങ്ങുന്ന സംഗീത ആല്‍ബത്തില്‍ പി. ജയരാജനെ സഖാവ് പി. കൃഷ്ണപിള്ളയുടെ ധീരോദാത്തമായ പോരാട്ടത്തിന് പകരംവെയ്ക്കുകയാണ്. സംഘപരിവാറിന്റെ കൊലക്കത്തിക്കുമുന്നില്‍ ധീരതയോടെ പോരാടി ജീവന്‍ നിലനിര്‍ത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവര്‍ക്ക് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായി മാറിയ നേതാവ് എന്ന രീതിയിലും പി. ജയരാജനെ അവതരിപ്പിക്കുന്നു.

‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്മതന്‍ പൂമരമല്ലോ, കണ്ണൂരിന്റെ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്…’തുടങ്ങി അദ്ദേഹത്തെ വീരയോദ്ധാവായി അവതരിപ്പിക്കുന്നു. വെട്ടേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്റെയും ജയിലില്‍നിന്ന് തലയുയര്‍ത്തി പുറത്തിറങ്ങുന്നതിന്റെയും ചിത്രങ്ങള്‍ ദൃശ്യവത്കരിക്കുന്നതോടൊപ്പം ? പ്രസംഗവേദിയിലേക്ക് പ്രസാദവാനായി അദ്ദേഹം ആല്‍ബത്തില്‍ നിറയുന്നു.

https://www.youtube.com/watch?time_continue=52&v=kGshQblo5jQ