ഇടുക്കിയിൽ ഭൂചലനം

single-img
13 November 2017

ഇടുക്കി ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 4.50തോടെയാണ് ഭൂചലനമുണ്ടായത്. ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രത്തിലെ റിക്ടര്‍ സ്കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി. ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഭൂചനലം ഉണ്ടായത്. എന്നാല്‍ പ്രഭവകേന്ദ്രം കണ്ടെത്താനായില്ല.
5 മുതല്‍ 7 സെക്കന്റ് വരെ ചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.