മാധ്യമ വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് സിപിഎം: പി. ജയരാജനെതിരെ നടപടിയെടുത്തിട്ടില്ല

single-img
13 November 2017

നവംബര്‍ 11ന് നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. പി ജയരാജനെതിരെ പാര്‍ടി സംസ്ഥാന കമ്മിറ്റി യാതൊരുവിധ അച്ചടക്കനടപടിയും സ്വീകരിച്ചിട്ടില്ല.

പി ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് ആ പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും സ്വാഭാവികമാണ്. അതിനെ വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങളെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

പി. ജയരാജനെ പറ്റി പുറച്ചേരി ഗ്രാമീണകലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മിച്ച സംഗീത ആല്‍ബമാണ് വലിയ വിവാദം ഉണ്ടാക്കിയത്. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കുന്നു എന്നായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം.
ഇതുമായി ബന്ധപ്പെട്ടു ജയരാജനെതിരേ നടപടിയുണ്ടായേക്കുമെന്നും വാര്‍ത്ത വന്നിരുന്നു.

https://www.youtube.com/watch?time_continue=52&v=kGshQblo5jQ