കുവൈറ്റില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
13 November 2017

https://www.youtube.com/watch?v=IrPfb1lO8aY

കുവൈറ്റില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ഭൂമികുലുക്കത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. വിവിധ സ്ഥാപനങ്ങളിലുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അതേസമയം ഭൂമികുലുക്കത്തില്‍ ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിവില്‍, ഡിഫന്‍സ് വിഭാഗത്തിന്റെ സംയുക്ത സഹകരണത്തോടെ എല്ലാവിധ പ്രതിരോധ നടപടികളും സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഞായറാഴ്ച രാത്രി പ്രാദേശിക സമയം 12 മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് ജനങ്ങള്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങി റോഡില്‍ നിന്നു. അബ്ബാസിയ, റിഗ്ഗഇ, ഫഹാഹീല്‍, ഫര്‍വാനിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടത്. സമൂഹമാധ്യമങ്ങള്‍ വഴി വാര്‍ത്ത പരന്നതോടെ ജനം ഭീതിയിലാവുകയായിരുന്നു.

ഇറാഖിലും ഇറാനിലും അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രകമ്പനമാണ് കുവൈറ്റില്‍ 45 ഡിഗ്രി റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയതെന്നും കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് മേധാവി ഡോ.അബ്ദുള്ള അല്‍ ഇനേസി അറിയിച്ചു. അതേസമയം ഭൂമി കുലുക്കം വിദ്യഭ്യാസ സ്ഥാപനങ്ങളുടേയോ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.