24 കാരിയായ വീട്ടമ്മ 17 കാരനുമായി ഒളിച്ചോടി: രണ്ട് മാസത്തിനു ശേഷം വേളാങ്കണ്ണിയില്‍വച്ച് പിടിയിലായി: യുവതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു

single-img
13 November 2017


17 വയസ്സുകാരനായ യുവാവിന്റെ വീടിന് അടുത്താണ് വിവാഹിതയായ നളിനി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അത്ര രസത്തിലല്ലാതിരുന്ന യുവതി 17കാരനുമായി സൗഹൃദത്തില്‍ ആകുകയായിരുന്നു. പിന്നീട് ഇത് പ്രണയമായി. ഒടുവില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സെപ്തംബര്‍ എട്ടിന് ആണ്‍കുട്ടിയുമായി യുവതി ചെന്നൈയിലേക്ക് പോവുകയായിരുന്നു.

വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചു കഴിഞ്ഞത്. ബാലന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെയാണ് വാര്‍ത്ത പുറംലോകം അറിഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വേളാങ്കണ്ണിയിലാണെന്ന് തിരിച്ചറിയുന്നത്. വേളാങ്കണ്ണി പൊലീസിന്റെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിച്ച് മാതാപിതാക്കള്‍ക്കൊപ്പമയച്ചു.

ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി യുവതി പോലീസിനോട് പറഞ്ഞു. അതേസമയം ആദ്യം മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കുട്ടി തയ്യാറായിരുന്നില്ല. പിന്നീട് ബന്ധുക്കളുടെയും പോലീസിന്റെയും അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് പോകാന്‍ തയ്യാറായത്.

ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്‌സോ വകുപ്പുകളും ഇവര്‍ക്കെതിരെ കര്‍ണാടകയിലെ കോളാര്‍ പോലീസ് ചുമത്തിയിട്ടുണ്ട്.