ക്യാപ്റ്റനാവാൻ യോഗ്യൻ സഞ്ജു തന്നെ; ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണു സെഞ്ചുറി

single-img
12 November 2017

കോല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണു സെഞ്ചുറി. ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു 143 പന്തില്‍ നിന്ന് 128 റണ്‍സാണ് അടിച്ചെടുത്തത്. അതേസമയം മറ്റൊരു മലയാളി താരമായ രോഹന്‍ പ്രേം 39 റണ്‍സിന് പുറത്തായി.

തന്നെ ക്യാപ്റ്റനായി തിരഞ്ഞടുത്ത തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് മല്‍സരത്തില്‍ സഞ്ജു കാഴ്ചവച്ചത്. 128 റണ്‍സ് നേടി ബോര്‍ഡ് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ച സഞ്ജു 128 റണ്‍സ് നേടി പുറത്തായി. 143 പന്തില്‍നിന്നു 19 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

99/3 എന്ന നിലയില്‍ തകര്‍ന്ന ബോര്‍ഡിനെ നായകന്റെ ഉത്തരവാദിത്തമേറ്റു നയിച്ച സഞ്ജു, രോഹന്‍ പ്രേമിനൊപ്പം 71 റണ്‍സും ബി.സന്ദീപിനൊപ്പം 85 റണ്‍സും കൂട്ടിച്ചേര്‍ത്തു.