തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

single-img
12 November 2017

ചാവക്കാട്: തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നെന്മണിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകനായിരുന്ന കാസിം വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.

കൊല്ലപ്പെട്ട ആനന്ദ്

ബൈക്കില്‍ വരികയായിരുന്ന ആനന്ദിനെ പിന്നാലെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയശേഷം സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാലുവര്‍ഷം മുമ്പ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ആനന്ദ് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിച്ചു.