അമ്മയെ മുറിയില്‍ നിന്ന് പുറത്താക്കാന്‍ സംവിധായകന്‍; സൗകര്യപ്പെടില്ലെന്ന് പ്രിയങ്ക ചോപ്ര: നഷ്ടപ്പെട്ടത് പത്ത് സിനിമകള്‍

single-img
12 November 2017

ന്യൂഡല്‍ഹി: സമകാലിക ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് പ്രിയങ്കാ ചോപ്ര. ഇപ്പോള്‍ ഹോളിവുഡിലും തന്റെ മികവു തെളിയിച്ച് ലോകത്തെ തന്നെ ശക്തരായ സ്ത്രീകളില്‍ ഒരാള്‍ എന്ന് പേരെടുത്തിയിരിക്കുകയാണവര്‍. എന്നാല്‍ സിനിമാ ലോകത്തെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും അവര്‍ക്കും രക്ഷയില്ലെന്നതാണു പുതിയ വാര്‍ത്ത.

വെളിപ്പെടുത്തലുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് ഒരു ഡിസൈനര്‍ പ്രിയങ്കയോട് പറഞ്ഞെന്ന് അവര്‍ പറയുന്നു. ലോക സുന്ദരിയായ ഒരാളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തുമ്പോള്‍ അവരുടെ ശരീരത്തിന്റെ സൗന്ദര്യം മുഴുവന്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്താണ് പ്രയോജനമെന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ പ്രിയങ്ക അയാള്‍ക്കൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചന്നെും ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ മധു ചോപ്ര പറയുന്നു.

സിനിമാരംഗത്തേയ്ക്ക് വരുമ്പോള്‍ പതിനേഴ് വയസ്സായിരുന്നു പ്രിയങ്കയ്ക്ക് പ്രായം. അതുകൊണ്ട് ഞാന്‍ എപ്പോഴും അനുഗമിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് വരെ ഞാന്‍ ഇത് തുടര്‍ന്നെന്നും അവര്‍ വ്യക്തമാക്കി. ഒരിക്കല്‍ ഒരാള്‍ കഥ പറയുമ്പോള്‍ അമ്മ മുറിയുടെ പുറത്തിരിക്കുമോ എന്ന് പ്രിയങ്കയോട് ചോദിച്ചു. എന്നാല്‍ എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പ്രിയങ്ക അയാള്‍ക്ക് കൊടുത്ത മറുപടി. നല്ലൊരു പ്രോജക്റ്റായിരുന്നു അത്. എന്നിട്ടും അതില്‍ നിന്ന് അവള്‍ പിന്‍മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.