തോമസ് ചാണ്ടിയുടെ രാജിക്കാര്യം; അടിയന്തിര എൽഡിഎഫ് യോഗം ഇന്ന്

single-img
12 November 2017

തിരുവനന്തപുരം: കായൽകയ്യേറ്റ വിവാദത്തിൽ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യുന്നതിനായുള്ള അടിയന്തിര എൽഡിഎഫ് യോഗം ഇന്ന് ചേരും.

കൈയ്യെറ്റ വിഷയത്തിൽ സിപിഐ രാജി നിലപാടിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

അതേസമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.