നാല് വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ അപ്രത്യക്ഷമാകുമെന്ന് അമിതാഭ് കാന്ത്

single-img
12 November 2017

നോയിഡ: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും എ.ടി.എമ്മുകളും അപ്രസക്തമാവുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. നോയിഡയിലെ അമിറ്റി സര്‍വ്വകലാശാല ക്യാംപസിലെ ബിരുദ ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണ്‍ കണക്ഷനുകളും ബാങ്കുകളുമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഭാവിയില്‍ ഇന്ത്യയില്‍ എ.ടി.എം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കുറയാനാണ് സാധ്യത. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

7.5 ശതമാനം നിരക്കില്‍ രാജ്യത്തെ സമ്പദ്‌വ്യസ്ഥ വളരുന്നുണ്ട്. 9 മുതല്‍ 10 ശതമാനം വളര്‍ച്ച നിരക്കിലേക്ക് സമ്പദ്‌വ്യവസ്ഥയെ എത്തിക്കുക എന്നതാണ് സര്‍ക്കാറിന് മുന്നിലുള്ള വെല്ലുവിളി. രാജ്യത്തെ 72 ശതമാനം ജനങ്ങളും യുവാക്കളാണ് ഇതും ഇന്ത്യക്ക് ഗുണകരമാവുമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു.