തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ എല്‍ഡിഎഫിനോട് സാവകാശം തേടി എന്‍സിപി

single-img
12 November 2017

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി ദേശിയ നേതൃത്വം. ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന കമ്മറ്റിയോഗത്തിനു ശേഷമേ എല്‍ഡിഎഫില്‍ തീരുമാനം ഉണ്ടാകാന്‍ പാടുള്ളുവെന്നും തിടുക്കപ്പെട്ട് രാജിയിലേക്ക് നയിക്കരുതെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

തങ്ങളുടെ നിലപാടറിയിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുമായി എന്‍സിപി ദേശീയ നേതൃത്വം ബന്ധപ്പെട്ടു. അതേസമയം എന്‍സിപി നേതാക്കളായ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും തോമസ് ചാണ്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ വസ്തുതകള്‍ പരിശോധിക്കണമെന്നും, മുന്നണി യോഗത്തില്‍ തീരുമാനം അറിയിക്കുമെന്നും ചര്‍ച്ചയ്ക്ക് ശേഷം മാണി സി കാപ്പന്‍ പറഞ്ഞു.

കായല്‍ കയ്യേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ശരിവച്ച് എജി നിയമോപദേശം നല്‍കിയതോടു കൂടിയാണ് തോമസ് ചാണ്ടിയുടെ രാജിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായത്.