യുഎഇയില്‍ പുതിയ കറന്‍സികള്‍ ഇറക്കിയിട്ടില്ല: ‘സമൂഹമാധ്യമങ്ങളിലെ വാര്‍ത്ത തെറ്റ്’

single-img
11 November 2017

യുഎഇയില്‍ വിനിമയത്തിനെത്തിയ പുതിയ കറന്‍സികള്‍ എന്നു കാണിച്ചു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍. യുഎഇയില്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയിട്ടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുബാറക് റാഷിദ് ഖമീസ് അല്‍ മന്‍സൂരി അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പുതിയ കറന്‍സികള്‍ക്ക് സെന്റട്രല്‍ ബാങ്കുമായി ബന്ധമൊന്നുമില്ല. 1980 ലെ ഫെഡറല്‍ നിയമം പത്താം നമ്പര്‍ പ്രകാരമാണ് നിലവിലുള്ള കറന്‍സികള്‍ പുറത്തിറക്കിയത്. ഇതല്ലാതെ മറ്റു കറന്‍സികള്‍ ഒന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.