തിരുവനന്തപുരം-ദോഹ വിമാനം അടിയന്തിരമായി ഗോവയിലിറക്കി

single-img
11 November 2017

തിരുവനന്തപുരം: പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം- ദോഹ വിമാനം ഗോവയിലിറക്കി. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യു.ആര്‍. 507 വിമാനമാണ് അടിയന്തിര ലാന്‍ഡിങ് നടത്തിയത്. തനിക്ക് ദേഹാസ്വസ്ഥ്യമുണ്ടെന്ന് പൈലറ്റ് ജീവനക്കാരെ അറിയിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.