മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കരഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍: വീഡിയോ

single-img
11 November 2017

പിഎസ്ജി വിടുന്നതായുള്ള വാര്‍ത്തകള്‍ക്ക് മറുപടിയുമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ രംഗത്ത്. പിഎസ്ജിയുമായി ഒരു പ്രശ്നവുമില്ല. പരിശീലകനുമായോ എഡിസണ്‍ കവാനിയുമായോ ഒരു പ്രശ്നവുമില്ലെന്നും സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും കളിക്കാരനെന്ന നിലയില്‍ മികവ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നതെന്നും നെയ്മര്‍ വ്യക്തമാക്കി.

ജപ്പാനുമായുള്ള സൗഹൃദ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നെയ്മര്‍ വിതുമ്പിക്കൊണ്ട് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളതെന്നും നെയ്മര്‍ വ്യക്തമാക്കി.

ഫ്രഞ്ച് ലീഗിലെ ഒരു മത്സരത്തിനിടെ സ്പോട്ട് കിക്ക് എടുക്കുന്നതിനെച്ചൊല്ലി കവാനിയും നെയ്മറും കൊമ്പ് കോര്‍ത്തത് ഏറെ വിവാദമായിരുന്നു. പരിശീലകന്‍ ഉനായ് എംറിയുമായും നെയ്മര്‍ രസത്തിലല്ലെന്ന് വാര്‍ത്തകള്‍ വന്നു. പിന്നാലെയാണ് നെയ്മര്‍ ക്ലബ്ബ് വിടുന്നതായും പ്രചരിച്ചത്.