എന്‍ഡിഎ പാളയത്തില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്ക്

single-img
11 November 2017

എന്‍ഡിഎ പാളയത്തില്‍ നിന്ന് ബിഡിജെഎസ് മാറുന്നുവെന്ന സൂചന നല്‍കി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.
ജീവിതകാലം മുഴുവന്‍ ഒരു മുന്നണിയില്‍ തുടരാമെന്ന് ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണം. എന്‍ഡിഎയില്‍ ചേര്‍ന്നതോടെ ബിഡിജെഎസിന്റെ അടിത്തട്ട് ശക്തിപ്പെടുത്തുന്നതില്‍ നിന്ന് സംഘടന പുറകോട്ട് പോയെന്നും തുഷാര്‍ പറഞ്ഞു.

നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജനരക്ഷാ യാത്രയുള്‍പ്പെടെ ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു.