കൊല്ലം -എറണാകുളം മെമു ഹരിപ്പാട് സ്റ്റേഷനില്‍ പാളം തെറ്റി

single-img
11 November 2017

ആലപ്പുഴ: കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ പോകവെയാണ് ട്രെയിന്‍ പാളം തെറ്റിയതെന്നാണ് വിവരം. പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോള്‍ തെറിച്ചു വീണ ഗാര്‍ഡ് രഞ്ജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് യാത്രക്കാര്‍ക്കു പരുക്കില്ല. ഇതേത്തുടര്‍ന്ന് തീരദേശ പാതയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.